കിണറിലേക്ക് വീണ യുവതിയെ കയറിൽ താങ്ങി നിർത്തി അയൽവാസി, റെസ്ക്യൂ നെറ്റിറക്കി പുറത്തെത്തിച്ച് സേന; സംഭവം ഉള്ള്യേരി ആനവാതിലിൽ


കൊയിലാണ്ടി: നാട്ടുകാരൻ സമയോചിതമായി ഇടപെട്ടു, ആനവാതിലിൽ കിണറ്റിൽ വീണ സ്ത്രീയെ രക്ഷിച്ചു. ആനവാതിൽ നാറാത് റോഡിൽ ബിസ്മില്ല മൻസിൽ അസ്മ (46) ആണ് കിണറ്റിൽ വീണത്. രക്ഷകനായത് അയൽവാസിയും അഗ്നിശമന സേനയും.

ഇന്ന് രാവിലെ ആറു മണിയോടെ കൂടിയാണ് സംഭവം. യുവതി വീട്ടിലെ കിണറ്റിൽ വീണു എന്ന വിവരം ലഭിച്ച ഉടനെ തന്നെ കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സംഭവ സ്ഥലത്തെത്തി. അതെ സമയം യുവതി കിണറ്റിൽ വീണു പോകാതിരിക്കാൻ അയല്‍വാസിയായ ശ്രീധരൻ യുവതിയെ കയറിൽ പിടിച്ചു താങ്ങി നിൽക്കുകയായിരുന്നു. സേന എത്തിയതോടെ റസ്ക്യൂ നെറ്റ് ഇറക്കി യുവതിയെ സുരക്ഷിതമായി കരയ്ക്ക്ക് കയറ്റുകയായിരുന്നു. ഉടനെ തന്നെ സ്ത്രീയെ സേനയുടെ ആംബുലൻസിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

സ്റ്റേഷൻ ഓഫീസർ സി പി ആനന്ദന്റെ നേതൃത്വത്തിൽ ഗ്രേഡ് എ.എസ്.ടി.ഓ പ്രദീപ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഹേമന്ത് , ജിനീഷ്കുമാര്‍, ഷിജു, നിധിപ്രസാദ്, ശ്രീരാഗ്, റിനീഷ്, ഷാജു, ഹോംഗാർഡ് മാരായ ബാലൻ, ഓംപ്രകാശ്, സുജിത്ത് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.