നാദാപുരത്ത് ഇരുപത്തിയഞ്ചുകാരി അയല്‍വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍


നാദാപുരം: തൂണേരി കോടഞ്ചേരിയില്‍ യുവതിയെ അയല്‍വീട്ടിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോടഞ്ചേരി വടക്കേയില്‍ സുബിയുടെ ഭാര്യ അശ്വതിയാണ് മരിച്ചത്. ഇരുപത്തിയഞ്ച് വയസ്സായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം.

ഇന്ന് രാവിലെ അയല്‍വാസി കുഞ്ഞിപീടികയില്‍ മോഹനന്‍ മാസ്റ്ററുടെ പറമ്പിലെ കിണറ്റിനോട് ചേര്‍ന്ന് കുളിമുറിയിലാണ് അശ്വതിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മോഹന്‍മാസ്റ്റര്‍ രാവിലെ കുളിമുറിയുടെ വാതില്‍ തുറന്ന് കിടക്കുന്നത് കണ്ട് ചെന്ന് നോക്കിയപ്പോള്‍ അശ്വതി തൂങ്ങി മരിച്ചു കിടക്കുന്നത് കാണുകയായിരുന്നു. കിണറ്റിലേക്കുള്ള കപ്പിയും കയറും കെട്ടുന്ന ഭാഗത്തായിരുന്നു മൃതദേഹം.

ഇവര്‍ക്ക് നൈനിക് എന്ന പേരുള്ള ഒരു മകനുണ്ട്. തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങി.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പർ: 1056, 0471-2552056