ഭര്‍തൃവീട്ടില്‍ വടകര സ്വദേശിയായ യുവതിയ്ക്ക് മര്‍ദ്ദനം; ഭര്‍ത്താവും സഹോദരങ്ങളും പോലീസിന്റെ പിടിയില്‍
നാദാപുരം: ചാലപ്പുറത്തെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ ഭര്‍ത്താവും സഹോദരങ്ങളും നാദാപുരം പോലീസിന്റെ പിടിയില്‍. ചാലപ്പുറത്തെ പിലാവുള്ളതില്‍ കുന്നോത്ത് ജാഫര്‍, സഹോദരങ്ങളായ ജസീര്‍, അമീര്‍ എന്നിവരെയാണ് പിടികൂടിയത്.
കഴിഞ്ഞ ഏപ്രില്‍ മൂന്നിനാണ് വടകര കീഴല്‍ സ്വദേശിനിയായ റുബീനയെ ഭര്‍ത്താവും സഹോദരങ്ങളും കൂടി മര്‍ദ്ദിച്ചത്. വാഹനത്തില്‍ വെച്ച് മര്‍ദ്ദനമേറ്റ റുബീനയുടെ കണ്ണിന് പരിക്കേറ്റിരുന്നു. ആഴ്ചകളോളം ചികിത്സയില്‍ കഴിഞ്ഞ റുബീന ഭര്‍ത്താവിനും സഹോദരങ്ങള്‍ക്കും എതിരെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
സംഭവത്തിന് ശേഷം ഒളിവില്‍ താമസിക്കുമ്പോള്‍ ഹോട്ടലില്‍ നല്‍കിയ നമ്പറാണ് പ്രതികളിലേക്ക് എത്താന്‍ പോലീസിന് സഹായകമായത്.
എസ്.ഐ എ.പി സത്യന്‍, എഎഎസ് ഐ മനോജ് രാമത്ത്, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ കെ.ലതീഷ്, രാജേഷ് കുമാര്‍, സദാനന്ദന്‍ എന്നിവരാണ് മൂന്നു പേരെയും പിടികൂടിയത്.