താമരശ്ശേരിയില്‍ കാട്ടുപന്നി ഓട്ടോയ്ക്ക് കുറുകെ ചാടി; യുവാവിന് പരുക്ക്



താമരശ്ശേരി: കാട്ടുപന്നി ഓട്ടോയ്ക്ക് കുറുകെ ചാടി യുവാവിന് പരിക്ക്. താമരശ്ശേരി പ്ലാപ്പറ്റ സ്വദേശി നവാസിനാണ് പരുക്കേറ്റത്. ഇങ്ങാപ്പുഴ പയോണ റോഡില്‍ പരപ്പന്‍പാറയിലാണ് സംഭവം.

കാട്ടുപന്നി ഓട്ടോയ്ക്ക് കുറുകെ ചാടി ഓട്ടോ ഇടിച്ച് നിയന്ത്രണംവിട്ട് പുറത്തേക്കു തെറിച്ചു വീഴുകയായിരുന്നു യുവാവ്. അപകടത്തില്‍ ഇടതു കാല്‍പാദത്തിന്റെ രണ്ടിടത്ത് പൊട്ടലേറ്റു.

ഇന്നലെ രാത്രി 10.15 ഓടെയായിരുന്നു സംഭവം. ഇയാള്‍ താമരശ്ശേരി താലൂക്ക് ഹോസ്പിറ്റലില്‍ ചികിത്സ തേടി.

summary: a wild boar jumped across the auto and injured a Thamarassery youth