ഓര്‍മ്മദിനത്തില്‍ സ്മരണാര്‍ത്ഥം; കടിയങ്ങാട് ടി.നസിറുദ്ദീന്‍ അനുസ്മരണവും വീല്‍ചെയര്‍ സമര്‍പ്പണവും


കടിയങ്ങാട്: കടിയങ്ങാട് ടി നസിറുദ്ദീന്‍ അനുസ്മരണവും ഫോട്ടോ ആനച്ചാദനവും നടത്തി. വ്യാപാരി വ്യവസായ ഏകോപന സമിതി കടിയങ്ങാട് യൂണിറ്റിന്റെ നേതൃത്വത്തിലാണ് മുന്‍ സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്‍ അനുസ്മരണം നടത്തിയത്.

ചടങ്ങില്‍ കടിയങ്ങാട് കേന്ദ്രമായി വിദ്യാഭ്യാസ -പാലിയേറ്റിവ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യാശ ചാരിറ്റബിള്‍ ട്രെസ്റ്റിന് ടി നസിറുദ്ദീന്റെ സ്മരണാര്‍ത്ഥം വീല്‍ചെയര്‍ നല്‍കി.

അനുസ്മരണ യോഗം ജോണ്‍സന്‍ മാഷ് ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി എകോപന സമിതി മണ്ഡലം വൈസ് പ്രസിഡന്റ് മാക്കൂല്‍ ഇബ്രാഹിം അധ്യക്ഷനായി. റിട്ടെയെര്‍ഡ് എസ്.ഐ തോട്ടത്തില്‍ ദിനേശന്‍, പപ്പന്‍ കന്നാട്ടി, പുനത്തില്‍ കുഞ്ഞബ്ദുള്ള എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

റിയാസ് തയുള്ളതില്‍ സ്വാഗതവും എം.കെ സലിം നന്ദിയും പറഞ്ഞു.