പേരാമ്പ്ര ബൈപ്പാസ് ഏപ്രില്‍ 30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും; ഉദ്ഘാടനം ആഘോഷമാക്കാന്‍ സ്വാഗതസംഘം രൂപീകരിച്ചു
പേരാമ്പ്ര: പേരാമ്പ്രയിലെ ഗതാഗതകുരുക്കിന് പരിഹാരമാവുന്ന, നാട്ടുകാരുടെ ഏറെക്കാലത്തെ സ്വപ്‌നമായിരുന്ന ബൈപ്പാസ് ഉദ്ഘാടനത്തിനൊരുങ്ങുന്നു. ഏപ്രില്‍ 30ന് വൈകുന്നേരം 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനായി സമര്‍പ്പിക്കും. ഉദ്ഘാടന ചടങ്ങ് ആഘോഷമാക്കിമാറ്റാന്‍ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.
ചെമ്പ്രറോഡ് കവലയ്ക്ക് സമീപമുള്ള മൈതാനത്താണ് ഉദ്ഘാടന സമ്മേളനം സംഘടിപ്പിക്കുന്നത്. പേരാമ്പ്ര നിയോജകമണ്ഡലത്തിലെ ജനങ്ങള്‍ പങ്കെടുക്കുന്ന വിപുലമായ പരിപാടിയായി ഉദ്ഘാടനം മാറ്റാനാണ് സംഘാടകസമിതിയുടെ തീരുമാനം. സ്വാഗതസംഘം രൂപവത്കരണയോഗം ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു അധ്യക്ഷനായി.
ബൈപ്പാസ് റോഡ് പ്രധാന റോഡുമായി ബന്ധിപ്പിക്കുന്ന കക്കാട് കല്ലോട് ഭാഗങ്ങളിലെ നിര്‍മ്മാണത്തിലെ അപാകത പരിഹരിക്കുന്നതിനും ബൈപ്പാസിനെ ബസ് സ്റ്റാന്റുമായി ബന്ധിപ്പിക്കുന്ന റോഡ് നിര്‍മ്മിക്കുന്നതിനുമായി 16.71 കോടി രൂപയുടെ അനുമതിക്കായി ആര്‍ബിഡിസി കിഫ്ബിക്ക് സമര്‍പ്പിച്ച അപേക്ഷ നിറവേറ്റുമെന്ന് കിഫ്ബി അധികൃതര്‍ അറിയിച്ചതായി എം.എല്‍.എ യോഗത്തെ അറിയിച്ചു.
പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡനറ് വി.കെ പ്രമോദ്, രാജന്‍ മരുതേരി, എ.കെ ചന്ദ്രന്‍, രാഗേഷ് തറമ്മല്‍, മുന്‍ എംഎല്‍എ കെ കുഞ്ഞമ്മദ്, കെ സജീവന്‍, ഒ രാജന്‍, സിപിഎ അസീസ്, ബേബി കാപ്പുകാട്ടില്‍, എസ്.കെ സജീഷ്, കെ.പി ആലിക്കുട്ടി, പി.ടി അഷറഫ്, എന്‍.എസ് കുമാര്‍, കെ പ്രദീപ്കുമാര്‍, സുരേഷ് ബാബു കൈലാസ്, വി.എം മുഹമ്മദ്, ബാദുഷ അബ്ദുള്‍ സലാം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാര്‍ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പരിപാടിയുടെ വിജയത്തിനായി ടി.പി രാമകൃഷ്ണന്‍ ചെയര്‍മാനും ഷീജ ശശി, എം.പി ശിവാനന്ദന്‍, സുരേഷ് ചക്കാടത്ത്, കെ.വി ബാബു രാജ്, കെ സുനില്‍, ഉണ്ണി വേങ്ങേരി, കെ.കെ ബിന്ദു, സി.കെ ശശി, പി.എന്‍ ശാരദ, കെ.ടി രാജന്‍, എന്‍.ടി ഷിജിത്ത്, എ.എം സുഗതന്‍, കെ.കെ നിര്‍മ്മല, പി.കെ ഗിരീഷ്, സി.എം ബാബു, വി.പി ദുല്‍ഫിക്കിന്‍ എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരുമായി തിരഞ്ഞെടുത്തു.
എന്‍.പി ബാബു കണ്‍വീനറും ബേബി കാപ്പുകാട്ടില്‍, പി.കെ.എം. ബാലകൃഷ്ണന്‍, മനോജ് ആവള, എം കുഞ്ഞമ്മദ്, എസ്.കെ സജീഷ്, രാജന്‍ മരുതേരി, മുഹമ്മദ് ചാലിക്കര, രാഗേഷ് തറമ്മല്‍, കെ.പി ആലിക്കുട്ടി, യൂസഫ് കോറോത്ത്, എന്‍.എസ് കുമാര്‍, കെ പ്രദീപ്കുമാര്‍, പി.ടി അഷറഫ്, കെ.കെ പ്രേമന്‍ എന്നിവരെ ജോയിന്റ് കണ്‍വീനര്‍മാരുമായി തീരുമാനമായി.
പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദിനെ ട്രഷററായും തിരഞ്ഞെടുത്തു. മുന്‍ എംഎല്‍മാരും ജനപ്രതിനിധികളും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാരും ഉള്‍പ്പെടുന്ന 301 അംഗ സ്വാഗതസംഘ കമ്മിറ്റിക്ക് രൂപം നല്‍കി.
പരിപാടിയുടെ വിജയത്തിനും ജനപങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനുമായി പേരാമ്പ്രയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും കായണ്ണയിലും വിവിധ ദിവസങ്ങളിലായി പ്രത്യേക സ്വാഗതസംഘ യോഗങ്ങള്‍ ചേരാനും തീരുമാനമായി.
summary: a welcoming committee was formed in connection with the inaguration of perambra Bypass