ആടിനെ മേയ്ക്കുന്നതിനിടെ കടന്നൽ കുത്തേറ്റു; ഒഞ്ചിയത്ത് വയോധിക മരിച്ചു


ഒഞ്ചിയം: കടന്നൽ കുത്തേറ്റ് വയോധിക മരിച്ചു. ഒഞ്ചിയം ഗവ.എൽപി സ്കൂളിന് സമീപം കൊയിലോത്ത് മീത്തൽ മറിയം (65) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. പറമ്പിൽ ആടിനെ മേയ്ക്കുന്നതിനിടെ കടന്നൽ കൂ‌ട്ടം മറിയത്തെ ആക്രമിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.

ഭർത്താവ്: പരേതനായ മൂസ.
മക്കൾ: മുഹമ്മദ് ഷുഹൈബ്, ഹസീന, ഷമീന.
മരുമക്കൾ: യൂസഫ്, ബഷീർ, മുനീറ