രാത്രി പകൽ ഭേദമന്യ രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തിയ നിമിഷങ്ങൾ, ഇനി വിശ്രമ ജീവിതത്തിലേക്ക്; പേരാമ്പ്ര അ​ഗ്നിരക്ഷാ സേനയിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസർമാർക്ക് സ്നേഹോഷ്മളമായ യാത്രയയപ്പ്


പേരാമ്പ്ര: പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസർമാരായ സജീവ് ആര്‍, വിനോദന്‍ പി എന്നിവര്‍ക്ക് സ്നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി. മെയ്യ് 31ന് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ഇരുവർക്കും പേരാമ്പ്ര അഗ്നിരക്ഷാനിലയം റിക്രിയേഷന്‍ ക്ലബിന്റെ നേതൃത്വത്തിലാണ് യാത്രയയപ്പ് സംഘടിപ്പിച്ചത്. പരിപാടിയുടെ ഉദ്ഘാടനവും ഉപഹാരം സമര്‍പ്പണവും കോഴിക്കോട് റീജിയണല്‍ ഫയര്‍ ഓഫീസ്സര്‍ പി റജീഷ് നിർവഹിച്ചു.

സ്റ്റേഷന്‍ ഓഫീസ്സര്‍ പി ഗിരീശന്‍ അധ്യക്ഷത വഹിച്ചു വടകര സ്റ്റേഷന്‍ ഓഫീസ്സര്‍ അരുണ്‍ കെ, നാദാപുരം അസി സ്റ്റേഷന്‍ ഓഫീസ്സര്‍ നന്ദകുമാര്‍ ഇ, പേരാമ്പ്ര അസി സ്റ്റേഷന്‍ ഓഫീസ്സര്‍ പി സി പ്രേമന്‍, കേരള ഫയര്‍സര്‍വ്വീസ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സിക്രട്ടറി എ ഷജില്‍കുമാര്‍, കെ ദിലപ്, എ ഭക്തവല്‍സലന്‍, ബാലന്‍ മാസ്റ്റര്‍, സിവില്‍ ഡിഫന്‍സിലെ മുകുന്ദന്‍ വൈദ്യര്‍, ആപ്താമിത്രയിലെ എം ഷിജു എന്നിവര്‍ സംസാരിച്ചു. റിക്രിയേഷന്‍ ക്ലബ് സിക്രട്ടറി ലതീഷ് നടുക്കണ്ടി സ്വാഗതവും വിജീഷ് ടി നന്ദിയും പറഞ്ഞു.