കളികളും ചിരിയുമായി അവര്‍ ഒത്തൊരുമിച്ചു; ഭിന്നശേഷി കുട്ടികള്‍ക്കായി കൂരാച്ചുണ്ടില്‍ ദ്വിദിന സഹവാസ ക്യാമ്പിന് തുടക്കമായി


കൂരാച്ചുണ്ട്: ഭിന്നശേഷി കുട്ടികളുടെ ദ്വിദിന സഹവാസ ക്യാമ്പിന് കൂരാച്ചുണ്ടില്‍ തുടക്കമായി. ബാലുശ്ശേരി ബി.ആര്‍സിയുടെ ആഭിമുഖ്യത്തില്‍ ലോക ഭിന്നശേഷി മാസാചരണത്തോടനുബന്ധിച്ചാണ് ക്യാമ്പ് നടത്തുന്നത്. പഞ്ചായത്തിലെ കെ.എച്ച്.ഇ.പി ജി എല്‍.പി.എസ്. കക്കയം സ്‌കൂളിലാണ് രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന ക്യാമ്പ് സജ്ജീകരിച്ചിരിക്കുന്നത്.

ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അനിതാ വി.കെ ഉദ്ഘാടനം ചെയ്തു. കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റര്‍ .എം മധുസൂദനന്‍ പദ്ധതി വിശദീകരണം നടത്തി.

ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വി.കെ ഹസീന, കൂരാച്ചുണ്ട് പഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍പേഴ്‌സണ്‍ ഡാര്‍ലി എബ്രഹാം, അബ്ദുറഹ്മാന്‍, ജോണ്‍ വേമ്പുവിള, ആന്‍ഡ്രൂസ് കട്ടിക്കാന, അരുണ്‍ കെ.ജി എന്നിവര്‍ സംസാരിച്ചു. ബി.ആര്‍.സി ട്രെയിനര്‍ സി. ഷീബ നന്ദി പറഞ്ഞു.

കുട്ടികള്‍ക്കായി ഹാപ്പി ഡ്രിങ്ക്‌സ്, ഗ്രീറ്റിംഗ് കാര്‍ഡ് നിര്‍മ്മാണം, കലാ സന്ധ്യ, ക്യാമ്പ് ഫയര്‍, തീയേറ്റര്‍ ഗെയിം, ഷൂട്ട് ഔട്ട് എന്നിവ സംഘടിപ്പിച്ചു.

നാളെ സമാപന സമ്മേളനം ‘ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്യും.