അബുദാബിയിൽ വാഹനാപകടം; കണ്ണൂർ സ്വദേശിയായ പന്ത്രണ്ടുകാരൻ മരിച്ചു
അബുദാബി: അബുദാബിയിൽ വാഹനമിടിച്ച് കണ്ണൂർ സ്വദേശിയായ പന്ത്രണ്ടുകാരൻ മരിച്ചു. പിലാത്തറ മീത്തിലെപ്പുരയിൽ ഫാസിലിന്റെ മകൻ ഷാസിൽ മുഹമ്മദ് ആണ് മരിച്ചത്. അബുദാബി മോഡൽ പ്രൈവറ്റ് സ്‌കൂൾ ഏഴാംക്ലാസ്സ് വിദ്യാർഥിയാണ്.
സ്‌കൂൾ വിട്ട് വീട്ടിലേക്കു വരുന്നതിനിടെയാണ് അപകടം. ബസ്സിറങ്ങിയ ശേഷം റോഡ് മുറിച്ചുകടക്കുമ്പോൾ എതിരെവന്ന വാഹനമിടിക്കുകയായിരുന്നു.
പ്രതിരോധവകുപ്പിൽ ജീവനക്കാരനാണ് ഷാസിലിന്റെ ഉപ്പ. അബുദാബി എമിറേറ്റ്സ് ഫ്യുച്ചർ ഇന്റർനാഷണൽ അക്കാദമിയിൽ അധ്യാപികയുമായ ആയിഷയാണ് ഉമ്മ. സഹോദരൻ റിഹാൻ. ഷാബിയയിലാണ് ഇവരുടെ താമസം. കബറടക്കം അബുദാബിയിൽ.