ഗാനങ്ങളുമായി വിദ്യാർത്ഥികൾ, ബോട്ടിൽ യാത്ര; ചെക്യാടെ പാലിയേറ്റീവ് രോഗികൾക്ക് വേറിട്ട അനുഭവം സമ്മാനിച്ച് അകലാപ്പുഴയിലെ യാത്ര
പയ്യോളി: പുത്തൻ കാഴ്ചകൾ കണ്ടതിന്റെ സന്തോഷത്തിലായിരുന്നു ഇന്നവരെല്ലാം, അകലാപ്പുഴയുടെ ഓളപ്പരപ്പിലൂടെ ബോട്ടിൽ സഞ്ചരിക്കുമ്പോൾ കൗതുകമായിരുന്നു അവരുടെ കണ്ണുകൾ നിറയെ. ചെക്യാട് ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സായുക്തമായാണ് പാലിയേറ്റീവ് രോഗികളുമായി വിനോദ യാത്ര പോയത്. വേറിട്ട അനുഭവമാണ് രോഗികൾക്കും കുടുംബാംഗങ്ങൾക്കും അകലാപ്പുഴയിലേക്കുള്ള യാത്ര സമ്മാനിച്ചത്.
30-ഓളം രോഗികളും അവരുടെ ബന്ധുക്കളുമാണ് യാത്രയിലുണ്ടായിരുന്നത്. എൻ.എസ്.എസ് കുട്ടികളുടെയും നൗഷാദ് ദാരോത്തിന്റെയും ഗാനങ്ങൾ യാത്രക്ക് മാറ്റ് കൂട്ടി.
രാവിലെ പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ നിന്നാണ് യാത്ര പുറപ്പെട്ടത്. യാത്രയിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി നസീമ കൊട്ടാരത്തിലിന്റെ നേതൃത്വത്തിൽ വൈസ് പ്രസിഡന്റ് വസന്ത കരിന്ത്രയിൽ സ്ഥിരം സമിതി അധ്യക്ഷരായ സുബൈർ പാറേമ്മൽ റംല കുട്ടിയാപണ്ടി മെമ്പർമാരായ മഫീദ സലീം അബൂബക്കർ മാസ്റ്റർ, മോഹൻദാസ് കെ പി, ബീജ കെ, ഷൈനി കെ ടി കെ, മെഡിക്കൽ ഓഫീസർ അശ്വിൻ പാലിയിറ്റീവ് നേഴ്‌സ് മാർ ആശാ വർക്കേഴ്സ് ആരോഗ്യ മേഖലയിലെ മറ്റ് സ്റ്റാഫ് അംഗങ്ങൾ എന്നിവരുമുണ്ടായിരുന്നു.
Summary: A trip to Akalapuzha giving Chekyate palliative patients a unique experience