കൊയിലാണ്ടിയില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസിനു മുകളില്‍ മരം മുറിഞ്ഞു വീണു, ബസിന്റെ മേല്‍ഭാഗം തകര്‍ന്നു
കൊയിലാണ്ടി: കനത്ത കാറ്റില്‍ സ്‌കൂള്‍ ബസ്സിന് മുകളില്‍ മരം വീണ് അപകടം. റെയില്‍വേ സ്റ്റേഷന്‍ റോഡിലുള്ള വിക്ടറി ട്രേഡേഴ്‌സ്‌ന്റെ ഗോഡൗണിന് മുമ്പില്‍ ആണ് അപകടം നടന്നത്. നിര്‍ത്തിയിട്ടിരുന്ന ശ്രീ സത്യസായി വിദ്യപീഠം സ്‌കൂള്‍ ബസ്സിനു മുകളിലേക്ക് ആണ് വന്‍മരം കടപുഴകി വീണത്. ബസ്സില്‍ ആരുമില്ലയിരുന്നതിനാല്‍ അപകടം ഒഴിവായി.
ഇന്ന് പുലര്‍ച്ചെ ആറരയോടെയാണ് സംഭവം. മരം വീണു ബസ്സിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. റൂഫ് ഒരു ഭാഗം തകര്‍ന്ന നിലയിലാണ്. വിവരം ലഭിച്ച ഉടനെ തന്നെ കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തുകയും രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. സ്റ്റേഷന്‍ ഓഫിസര്‍ ആനന്തന്‍ സി.പി യുടെ നേതൃത്വത്തില്‍ ഉള്ള സംഘം ചെയിന്‍സൊ ഉപയോഗിച്ച് മരം മുറിച്ച് മാറ്റുകയായിരുന്നു.
അസ്സിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ ബാബു പി.കെ, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ബിനീഷ് കെ, നിധിപ്രസാദ് ഇ.എം, സിജിത്ത് സി, സനല്‍ രാജ്, ഷാജു, സത്യന്‍ ഹോംഗാര്‍ഡുമാരായ ഓംപ്രകാശ്, രാജീവ് എന്നിവര്‍ പ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടു.
summary: a tree fell on top of a school bus due to heavy wind