നന്മണ്ടയിൽ ഓടിക്കൊണ്ടിരുന്ന കാറിനുമുകളിലേക്ക് മരം പൊട്ടിവീണു


നന്മണ്ട: ഓടിക്കൊണ്ടിരുന്ന കാറിനുമുകളിലേക്ക് മരം പൊട്ടിവീണ് അപകടം. നന്മണ്ട 14-ൽ ഇന്നലെ വെെകീട്ടായിരുന്നു സംഭവം. കാർ യാത്രികർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

ബാലുശ്ശേരിയിൽനിന്ന്‌ കോഴിക്കോട് ഭാഗത്തേക്കു പോകുന്ന കാറിനുമുകളിലേക്കാണ് മരം പൊട്ടിവീണത്. മരക്കൊമ്പുകൾ തൊട്ടടുത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ തട്ടിനിന്നതിനാലാണ് വൻ അപകടം ഒഴിവായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.