കനത്ത മഴ: ചക്കിട്ടപ്പാറ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ മരം കടപുഴകി വീണു, ഗതാഗതം തടസ്സപ്പെട്ടു
പേരാമ്പ്ര: കനത്ത മഴയെത്തുടര്‍ന്ന് ചക്കിട്ടപ്പാറയില്‍ മരം കടപ്പുഴകി വീണ് റോഡില്‍ ഗതാഗത തടസ്സം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് സംഭവം. ചക്കിട്ടപ്പാറ പഞ്ചായത്ത് ഓഫീസിനും കൃഷിഭവനും ഇടയില്‍ നിന്ന വന്‍ മരമാണ് റോഡിലേക്ക് പതിച്ചത്.
സംഭവത്തെ തുടര്‍ന്ന് ചക്കിട്ടപ്പാറ – പെരുവണ്ണാമൂഴി റോഡില്‍ വന്‍ ഗതാഗത തടസ്സം നേരിട്ടു. പേരാമ്പ്ര അഗ്നിരക്ഷാ സേനയെത്തി തണല്‍ മരം മുറിച്ചു മാറ്റിയതിന് ശേഷമാണ് ഗതാഗത തടസ്സം ഒഴിവായത്.
ഇലക്ട്രിക് ലൈനുകളെല്ലാം പൊട്ടി സ്ഥലത്ത് വൈദ്യുതി നിലച്ചിരിക്കുകയാണ്. മരം വീണപ്പോള്‍ റോഡില്‍ വാഹനങ്ങളും യാത്രക്കാരുമില്ലാതിരുന്നത് കൊണ്ട് വന്‍ ദുരന്തം ഒഴിവായി.
സ്‌റ്റേഷന്‍ ഓഫീസര്‍ സി.പി ഗിരീഷന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ഓഫീസ്സര്‍ ബൈജു കെ ഫയര്‍&റെസ്‌ക്യു ഓഫീസ്സര്‍ മാരായ ബബീഷ് ടി,മനോജ് എം,ജിഷാദ് എം കെ,മനോജ് പി വി,ഹോംഗാര്‍ഡ് രാജീവന്‍ എന്‍ യം എന്നിവര്‍ പങ്കാളികളായി .