കണയങ്കോട് പാലത്തിന്റെ കിഴക്കുവശത്ത് പുലര്‍ച്ചെ മരം മുറിഞ്ഞു വീണു; അഗ്‌നിശമന സേനയുടെ ഇടപെടലിലൂടെ പാത സഞ്ചാര യോഗ്യമാക്കി


പേരാമ്പ്ര: കണയങ്കോട് പാലത്തിന്റെ കിഴക്കുവശത്തെ റോഡിലേക്ക് മരം മുറിഞ്ഞ് വീണു. ഇതിനെ തുടര്‍ന്ന് ഉള്ള്യേരി-കൊയിലാണ്ടി പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.

ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെ കൂടിയായിരുന്നു സംഭവം. വിവരം ലഭിച്ച ഉടനെ തന്നെ കൊയിലാണ്ടി അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി മരം റോഡില്‍ നിന്ന് മാറ്റാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ചെയിന്‍ സൊ ഉപയോഗിച്ച് മരം മുറിച്ചു മാറ്റി.

അസ്സി.സ്റ്റേഷന്‍ ഓഫീസര്‍ പ്രമോദ് പി.കെയുടെ നേതൃത്തത്തില്‍ അസ്സി.സ്റ്റേഷന്‍ ഓഫീസര്‍ പ്രദീപ് കെ, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ നിധി പ്രസാദ് ഇ.എം, ധീരജ് ലാല്‍ പി.സി, വിഷ്ണു, റഷീദ്, ഹോംഗാര്‍ഡുമാരായ ഓംപ്രകാശ്, സോമ കുമാര്‍ എന്നിവര്‍ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

summery: a tree fell down on the eastern side of the kanayamkode bridge and the traffic was disrupted