കനത്ത മഴ: ചെറുവണ്ണൂര്‍ കണ്ടീത്താഴ മേപ്പയൂര്‍ റോഡില്‍ മരം കടപ്പുഴകി വീണു, ഗതാഗതം തടസ്സപ്പെട്ടു
ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ കണ്ടീത്താഴ മേപ്പയൂര്‍ റോഡില്‍ കറുപ്പമരം കടപുഴകി വീണു. ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് സംഭവം. മരം വീണതിനെ തുടര്‍ന്ന് കണ്ടീത്താഴ മേപ്പയൂര്‍ റോഡില്‍ ഗതാഗത തടസ്സം നേരിട്ടു.
പേരാമ്പ്ര അഗ്നി രക്ഷാ സേനയെത്തി മരം മുറിച്ചുമാറ്റിയതിന് ശേഷമാണ് ഗതാഗതം പൂര്‍വ്വസ്ഥിതിയിലായത്. വൈദ്യുത ലൈനുകളിലേക്ക് മരം വീണതിനെ തുടര്‍ന്ന് രണ്ട് വൈദ്യുത പോസ്റ്റുകളാണ് ഒടിഞ്ഞു വീണത്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് മണിക്കൂറുകളായി വൈദ്യുതി ബന്ധം നിലച്ചു കിടക്കുകയാണ്.
അപകടം നടക്കുമ്പോള്‍ റോഡില്‍ വാഹനങ്ങളും യാത്രക്കാരുമില്ലാതിരുന്നത് വന്‍ ദുരന്തം ഒഴിവായി.
അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസ്സര്‍ പി സി പ്രേമന്റെ നേതൃത്ത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസ്സര്‍മാരായ പി ആര്‍ സോജു, എം മനോജ്, എം കെ ജിഷാദ്, കെ രഗിനേഷ്, കെ അജേഷ് ഹോംഗാര്‍ഡ് രാജീവന്‍ എന്നിവരും പങ്കാളികളായി.