കൂടരഞ്ഞിയില്‍ വിനോദ സഞ്ചാരികളുമായി പോകുകയായിരുന്ന ട്രാവലര്‍ മറിഞ്ഞ് അപകടം; ആറുവയസുകാരി മരിച്ചു
കൂടരഞ്ഞി: കൂടരഞ്ഞിയില്‍ വിനോദ സഞ്ചാരികളുമായി പോവുകയായിരുന്ന ട്രാവലര്‍ മറിഞ്ഞ് അപകടം. അപകടത്തില്‍ ചങ്കുവെട്ടി സ്വദേശിയായ ആറുവയസുകാരി എലിസ മരിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു അപകടം.
കൂടരഞ്ഞി കുളിരാമുട്ടിയിലാണ് അപകടമുണ്ടായത്. വിനോദസഞ്ചാര കേന്ദ്രമായ പൂവാറംതോട് സന്ദര്‍ശിച്ച് മടങ്ങിവരികയായിരുന്ന സംഘത്തിന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ട്രാവലര്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.
സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കുണ്ട്. പരിക്കേറ്റവരെല്ലാം ഒരു കുടുംബത്തിലുള്ളവരാണ്. ഇവരെ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.