ഷൊർണൂരിൽ റെയിൽവേ ട്രാക്കിൽനിന്ന് മാലിന്യം നീക്കം ചെയ്യുന്നതിനിടെ ട്രെയിൻ തട്ടി; നാല് ശുചീകരണ തൊഴിലാളികൾ മരിച്ചു
പാലക്കാട്: ഷൊർണൂരിൽ ട്രെയിൻ തട്ടി നാല് പേർ മരിച്ചു. റെയിൽവേയിലെ കരാർ ജീവനക്കാരായ തമിഴ്‌നാട് സ്വദേശികളായ ലക്ഷ്‌മണൻ, റാണി, വള്ളി, ലക്ഷ്മണൻ എന്നിവരാണ് മരിച്ചത്. റെയിൽവേ ട്രാക്കിൽനിന്ന് മാലിന്യം നീക്കം ചെയ്യുന്നതിനിടെ ഇന്ന് ഉച്ചയ്ക്ക് ശേഷം ഷൊർണൂർ പാലത്തിൽ വച്ചാണ് അപകടം.
പാലക്കാട്ടുനിന്നു തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കേരള എക്‌സ്പ്രസാണ് തട്ടിയത്. ഇവരിൽ മൂന്നുപേരെ ട്രെയിൻ തട്ടുകയും ഒരാൾ പുഴയിലേക്ക് വീഴുകയും ചെയ്യുകയായിരുന്നു. തുടർന്ന് നടന്ന തിരച്ചിലിനിടയിലാണ് പുഴയിൽ നിന്ന് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്.
ട്രാക്കിൽ നിന്ന് പ്ലാസ്റ്റിക് ശേഖരിക്കുന്ന ജോലി ചെയ്യുകയായിരുന്നു നാല് പേരും. ഇതിനിടെ ട്രെയിൻ വന്നത് ഇവർ അറിഞ്ഞിരുന്നില്ല എന്നാണ് പ്രാഥമിക വിവരം. കേന്ദ്ര റെയിൽവേ മന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ട്രാക്ക് ക്ലീനിങ്ങിന് നിയോഗിച്ച തൊഴിലാളികളായിരുന്നു ഇവർ.
Summary: A train was hit by a train while removing garbage from the railway track in Shornur; Four sanitation workers died