കോഴിക്കോട് വീട്ടുവളപ്പിൽ നിർത്തിയിട്ട ടൂറിസ്റ്റ് ട്രാവലറിന് തീപിടിച്ചു; വാഹനം പൂർണമായും കത്തിനശിച്ചു


കോഴിക്കോട്: വീട്ടുവളപ്പിൽ നിർത്തിയിട്ട ടൂറിസ്റ്റ് ട്രാവലറിന് തീപിടിച്ചു. ചേന്ദമംഗല്ലൂർ സ്വദേശി സുജീറിന്റെ ഉടമസ്ഥതയിലുള്ളതാണ് ടൂറിസ്റ്റ് ട്രാവലർ. മുക്കത്തെ വീട്ടുവളപ്പിൽ രാത്രി നിർത്തിയിട്ടതായിരുന്നു.

രാവിലെ ആറിന് വീട്ടുകാർ പുറത്ത് ഇറങ്ങിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ഉടനെ മോട്ടോറും പമ്പ് സെറ്റും ഉപയോഗിച്ച് തീ അണയ്ക്കുകയായിരുന്നു. വാഹനത്തിന്റെ മുൻഭാ​ഗവും ഉൾവശവും പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്ക്യൂട്ടാണ് അപകട കാരണമെന്നാണ് നിഗമനം.