ആധുനിക സൗകര്യങ്ങളോട് കൂടി;; പേരാമ്പ്ര പ്ലാന്റേഷന്‍ കോര്‍പ്പറേഷനിലെ പരമ്പരാഗത തൊഴിലാളികള്‍ക്കായി ടോയിലറ്റ് കോപ്ലക്‌സ് ഒരുക്കി ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത്


ചക്കിട്ടപാറ: പേരാമ്പ്ര പ്ലാന്റേഷന്‍ കോര്‍പ്പറേഷനിലെ പരമ്പരാഗത തൊഴിലാളികള്‍ക്കായി ആധുനിക സൗകര്യങ്ങളോട് കൂടി നിര്‍മ്മിച്ച ടോയിലറ്റ് കോപ്ലക്‌സ് ഉദ്ഘാടനം ചെയ്തു.

ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെടുത്തി 18 ലക്ഷം രൂപ ചിലവഴിച്ചാണ് കോപ്ലക്‌സ് നിര്‍മ്മിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു.

വാര്‍ഡ് മെമ്പര്‍ ബിന്ദു വാത്സന്‍ അദ്ധ്യക്ഷത വഹിച്ചു. പ്ലാന്റേഷന്‍ മാനേജര്‍ മുഹമ്മദ് റിയാസ് എന്‍.കെ, എന്‍.പി. പ്രകാശന്‍, കെ.ടി. സതീശന്‍, ബിജു ചെറുവത്തൂര്‍, എ.ജി. രാജന്‍, വെല്‍ഫെയര്‍ ഓഫീസര്‍ കെ. സന്ധ്യ, എ. ഹരിത, കെ. ലോഹിതാക്ഷന്‍ എന്നിവര്‍ സംസാരിച്ചു.