മേയുന്നതിനിടയിൽ മുപ്പത്തഞ്ചടി താഴ്ചയുള്ള കിണറ്റിൽ വീണു; മൂന്നുവയസുള്ള ആടിന് രക്ഷകരായി പേരാമ്പ്രയിലെ അഗ്നിരക്ഷാസേന
മേപ്പയ്യൂർ: മേപ്പയ്യൂര്‍ മഞ്ഞക്കുളത്ത് ചോയിക്കണ്ടി പാത്തുമ്മയുടെ ആടിന് രക്ഷകരായി പേരാമ്പ്ര അഗ്നിരക്ഷാസേന.
ഇന്നലെ വൈകീട്ട് ആറുമണിയോടെയാണ് സംഭവം. മേയുന്നതിനിടെ ആട് ചോയിക്കണ്ടി അബ്ദുള്ളയുടെ ഉദ്ദേശം മുപ്പത്തഞ്ചടിയോളം താഴ്ചയുള്ളതും പടവുകളില്ലാത്തതുമായ കിണറ്റിൽ വീഴുകയായിരുന്നു.
മൂന്ന് വയസ് പ്രായമുള്ള ആടിനെ പേരാമ്പ്ര അഗ്നിരക്ഷാനിലയത്തിലെ അസി. സ്റ്റേഷന്‍ ഓഫീസര്‍ പി.സി. പ്രേമന്‍റെ നേതൃത്ത്വത്തില്‍ ഫയര്‍ ആന്റ് റെസ്ക്യൂ ഓഫീസ്സര്‍ കെ. രഗിനേഷ് കിണറ്റിലിറങ്ങി രക്ഷപ്പെടുത്തി.
ഫയര്‍ ആന്റ് റെസ്ക്യൂ ഓഫീസ്സര്‍മാരായ കെ.എന്‍. രതീഷ്, പി.ആര്‍. സോജു, ഐ. ബിനീഷ്കുമാര്‍, ഹോംഗാര്‍ഡ് പി.സി. അനീഷ്കുമാര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.