അമ്പലക്കുന്ന് ആദിവാസി കോളനി അംഗങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി മൂന്നുദിവസത്തെ പരിശോധന; കക്കയം ജി.എല്‍.പി സ്‌കൂളില്‍ എന്‍.എസ്.എസിന്റെ ഡന്റല്‍ ക്യാമ്പ്
കക്കയം: കോഴിക്കോട് ഡന്റല്‍ കോളേജ് എന്‍.എസ്.എസ് സപ്തദിന ക്യാമ്പിന്റെ ഭാഗമായി നടത്തുന്ന ഡന്റല്‍ ക്യാമ്പ് കക്കയം ജി.എല്‍.പി സ്‌കൂളില്‍ ഉല്‍ഘാടനം ചെയ്തു. കമ്മ്യൂണിറ്റി ഡന്റിസ്റ്റ് വിഭാഗത്തിന്റെ സഹകരണത്തോടെയാണ്
മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന പരിശോധനയും ചികില്‍സയും അമ്പലക്കുന്ന് ആദിവാസി കോളനിയിലെ അംഗങ്ങള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുമായി ക്രമീകരിച്ചിട്ടുള്ളത്.
എന്‍.എസ്.എസ് കോഡിനേറ്റര്‍ ഡോ. മുഹമ്മദ് ഷിബിന്‍ അദ്ധ്യക്ഷത വഹിച്ചു. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പോളികാരക്കട ക്യാമ്പ് ഉല്‍ഘാടനം ചെയ്തു.
വാര്‍ഡ് മെമ്പര്‍ ഡാര്‍ളി പുല്ലംകുന്നേല്‍ ഡോ: അരുണ്‍ ഭാസ്‌കര്‍, ഡോ: ടിന്റുമഡോണ, ഹെഡ്മാസ്റ്റര്‍ അബ്ദുറഹിമാന്‍, ഡോ: ശ്രീകാന്ത്, സുജിത് ചിലമ്പിക്കുന്നേല്‍, ജോബി വാളിയംപ്ലാക്കല്‍, ജലീല്‍ കുന്നുംപുറം, വോളണ്ടിയര്‍
റിതു തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഐ.ഡി.എ മലബാര്‍ ബ്രാഞ്ചും വ്യാപാരി വ്യവസായി യൂത്ത് വിംഗും ഡെന്റല്‍ കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന ക്യാമ്പില്‍ ദന്തസംരക്ഷണ ബോധവല്‍കരണവും ചികില്‍സയും നല്‍കും.