കുറ്റ്യാടിയില്‍ കഞ്ചാവുമായി മുപ്പത്തിയാറുകാരനായ യുവാവ് പോലീസ് പിടിയില്‍


കുറ്റ്യാടി: കുറ്റ്യാടിയില്‍ കഞ്ചാവുമായി യുവാവ് പോലീസ് പിടിയില്‍. അടുക്കത്ത് പാറച്ചാലില്‍ മുപ്പത്തിയാറുകാരനായ ഷൈബുനാണ് പിടിയിലായത്. 680 ഗ്രാം കഞ്ചാവാണ് ഇയാളില്‍ നിന്നും പോലീസ് പിടിച്ചെടുത്തത്.

കടേക്കച്ചാലില്‍ വെച്ചാണ് കുറ്റ്യാടി എസ്.ഐ. പി. ഷമീറും സംഘവും ഇയാളെ പിടികൂടിയത്. കഴിഞ്ഞ ദിവസം എം.ഡി.എം.എ.യുമായി നരിക്കൂട്ടുംചാല്‍ തരിപ്പൊയില്‍ സൂരജിനെ പോലീസ് പിടികൂടിയിരുന്നു.