കര്‍ണാടകയില്‍ വാഹനാപകടം; താമരശ്ശേരി സ്വദേശിയായ യുവാവ് മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്


ഗുണ്ടല്‍പ്പേട്ട്: കര്‍ണാടക ഗുണ്ടല്‍പ്പേട്ടിനടുത്ത് നടന്ന വാഹനാപകടത്തില്‍ താമരശേരി സ്വദേശി മരിച്ചു. താമരശേരി പെരുമ്പളളി സ്വദേശി സി.പി ജംസിലാണ് മരിച്ചത്. മുപ്പത് വയസ്സായിരുന്നു. കൂടെയുണ്ടായിരുന്ന അമ്പായത്തോട് സ്വദേശി അന്‍ഷാദിന് ഗുരുതര പരക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഗുണ്ടല്‍പേട്ട് – ബന്ദിപ്പൂര്‍ പാതയില്‍ തിങ്കളാഴ്ച്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ബംഗളൂരുവില്‍ നിന്ന് തിരിച്ചുവരും വഴി ഇരുവരും സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു.

പരിക്കേറ്റ അന്‍ഷാദിനെ ആദ്യം ഗുണ്ടല്‍പ്പേട്ടയിലെ ആശുപത്രിയിലേക്കും പിന്നീട് ചാമരാജനഗറിലെ ആശുപത്രിയിലേക്കും മാറ്റി.