പത്തുവയസുകാരിയെ ലെെംഗികമായി പീഡിപ്പിച്ചു; ഒഞ്ചിയം സ്വദേശിക്ക് ആറുവർഷം കഠിനതടവും പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി


വടകര : പത്തു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് ആറു വർഷം കഠിന തടവും, രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചു.ചോമ്പാല, ഒഞ്ചിയം തറോൽ ഇക്ക്ബാൽ (42 ) നാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് അനിൽ ടി പി പോക്സോ നിയമപ്രകാരം ശിക്ഷ വിധിച്ചത്.

പിഴ സംഖ്യ അടച്ചില്ലെങ്കിൽ രണ്ടു വർഷം കൂടെ പ്രതി തടവ് ശിക്ഷ അനുഭവിക്കണമെന്നും വിധിന്യായത്തിൽ പറയുന്നു.2020 ലാണ് കേസിനു ആസ്പദമായ സംഭവം,സ്കൂളിൽ നിന്നും ലഭിച്ച ഭക്ഷ്യ കിറ്റ് നൽകാൻ എത്തിയ പ്രതി വീട്ടിൽ ഒറ്റയ്ക്കായിരുന്ന ബാലികയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.

ചോമ്പാല പോലീസ് രജിസ്റ്റർ ചെയ്ത കേസ്, സബ് ഇൻസ്‌പെക്ടർമാരായ പി വി പ്രശോഭ്, എം ഉഷാ കുമാരി എന്നിവരാണ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ പി ജെതിൻ ഹാജരായി.