കള്ളനോട്ട് കേസിൽ ജാമ്യത്തിലിറങ്ങിയത് ഒരു മാസം മുമ്പ്; ഈങ്ങാപ്പുഴ സ്വദേശിയായ അധ്യാപകൻ വീണ്ടും കള്ളനോട്ടുമായി പിടിയിൽ
താമരശ്ശേരി: കള്ളനോട്ട് കേസിൽ ജാമ്യത്തിലിറങ്ങിയ അധ്യാപകൻ വീണ്ടും കള്ളനോട്ടുമായി പൊലീസ് പിടിയിൽ. ഈങ്ങാപ്പുഴ കുഞ്ഞുകുളം സ്വദേശി ഹിഷാം (36) ആണ് പിടിയിലായത്. പൊലീസ് നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്നും 17.38 ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി.
ഇന്ന് പുലർച്ചെ മലപ്പുറത്തുള്ള വീട്ടിൽ വച്ച് കോഴിക്കോട് റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ആണ് ഇയാളെ പിടികൂടിയത്. വയനാട് ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശോധനയ്ക്കിടെ എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.
നരിക്കുനിയിലെ മണി എക്സ്ചേഞ്ച് സ്ഥാപനത്തിൽ കള്ളനോട്ട് നൽകിയ സംഭവത്തിൽ മുമ്പ് ഹിഷാം പിടിയിലായിരുന്നു. ഈ കേസില്‍ ജയിലില്‍ കഴിയവേ ഒരു മാസം മുമ്പാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്. സംഭവത്തില്‍ യുപി സ്കൂൾ അധ്യാപകനായ ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു.
Description: A teacher from Eengapuzha has been arrested again with counterfeit currency