കനക സിംഹാസനത്തിൽ സ്വർണ വില; പവന് ഇന്ന് 160 രൂപ കൂടി


തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ കുതിപ്പ്. സർവ്വകാല റെക്കോർഡിലെക്കാണ് വില ഉയരുന്നത്. കഴിഞ്ഞ ദിവസം പുതിയ ഉയരം കുറിച്ച സ്വർണ വില ഇന്നും ഉയർന്നു. ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കൂടിയത്.

ഒരു പവൻ സ്വർണത്തിന് ഇന്ന് 55,840 രൂപയാണ് വില. ഗ്രാമിന് 6980 രൂപയുമായി. തുടർച്ചയായി മൂന്നാം ദിവസമാണ് സംസ്ഥാനത്ത് സ്വർണ വില ഉയരുന്നത്. പശ്ചിമേഷ്യയിൽ ഉണ്ടായ സംഘർഷത്തെ തുടർന്നാണ് സ്വർണവിലയിൽ ഇപ്പോൾ വർധനവ് ഉണ്ടായിരിക്കുന്നതെന്നാണ് സാമ്പത്തിക വിധഗ്ദർ പറയുന്നത്.

അതെസമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 96 രൂപയും കിലോഗ്രാമിന് 96,000 രൂപയുമാണ് വില.