മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു
മലപ്പുറം: ചേലേമ്പ്രയില്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. ദില്‍ഷ ഷെറിന്‍(15) ആണ് മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ച് വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ദില്‍ഷ.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദില്‍ഷയുടെ ആരോഗ്യ സ്ഥിതി മോശമായിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.

അതേ സമയം വള്ളിക്കുന്ന് മേഖലയില്‍ മഞ്ഞപ്പിത്തം പടരുകയാണ്. ദിവസങ്ങള്‍ക്ക് മുമ്പ് പ്രദേശത്തെ ഒരു ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത 18 പേര്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. തുടര്‍ന്ന് അത് പടര്‍ന്ന് 400ലധികം പേര്‍ക്ക് മഞ്ഞപ്പിത്തം പിടിപെടുകയായിരുന്നു.