പേരാമ്പ്ര ഹൈസ്‌കൂള്‍ പരിസരത്ത് തെരുവുനായ ആക്രമണം; വിദ്യാര്‍ത്ഥിയ്ക്ക് പരുക്ക്


പേരാമ്പ്ര: പേരാമ്പ്രയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ വിദ്യാര്‍ത്ഥിനിയ്ക്ക് പരുക്ക്. പേരാമ്പ്ര ഹൈസ്‌ക്കൂള്‍ പരിസരത്താണ് പേപ്പട്ടിയുടെ പരാക്രമം, ഹൈസ്‌ക്കൂള്‍ പരിസരത്ത് ചേര്‍മല കൊല്ലിയില്‍ റജിയുടെ മകള്‍ സമയ(18) യക്കാണ് നായയുടെ ക്രൂരമായ കടിയേറ്റത്.

പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്ക് ശേഷം ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റി. നിരവധി വളര്‍ത്തു മൃഗങ്ങളെയും നായ അക്രമിച്ചു.

വീടുകളില്‍ ഉണങ്ങാനിട്ട തുണികള്‍ കടിച്ച് കീറിയ നായ വളര്‍ത്തുനായകളെയും പൂച്ചകളെയും അക്രമിച്ച് പരുക്കേല്പ്പിച്ചു.

summary: a student injured in a stray dog attack in perambra