താമരശ്ശേരി പൂനൂർ പുഴയിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു
താമരശ്ശേരി: എകരൂല്‍ പൂനൂർ പുഴയില്‍ പതിനൊന്നു വയസ്സുകാരൻ മുങ്ങി മരിച്ചു. എം.എം.പറമ്പ് കോട്ടക്കുന്ന് സാലിയുടെ മകൻ ആദിലാണ് മരിച്ചത്. പുഴയില്‍ കൂട്ടുകാരോടൊത്ത് കുളിക്കുന്നതി നിടെയാണ് അപകടം.
സമീപത്തെ മൈതാനിയില്‍ കൂട്ടുകാർക്കൊപ്പം ഫുട്ബാള്‍ കളിക്കാൻ എത്തിയതായിരുന്നു ആദില്‍. കൂട്ടുകാർക്കൊപ്പം മൊകാഴിക്കൽ ബണ്ടിന് സമീപം കുളിക്കാനിറങ്ങിയ ആദിലും മറ്റ് രണ്ട് കുട്ടികളും ഒഴുക്കില്‍പ്പെടു കയായിരുന്നു. മുങ്ങിപ്പോയ ആദിലിനെ നാട്ടുകാർ കരക്കെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.മാതാവ്: സല്‍മ. സഹോദരങ്ങള്‍: താനിയ, അദ്നാൻ.
Summary: A student drowned while bathing in the river with his friends in Ekarul, Thamarassery