അഴിയൂരിൽ സൈക്കിളിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു


അഴിയൂർ: സൈക്കിളിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു.
കോറോത്ത് റോഡ് കുട്ടമുക്ക് നൂറാമൻസിൽ മുഹമ്മദ് റിസ്വാൻ ആണ് മരിച്ചത്. ഏഴ് വയസായിരുന്നു.

തിങ്കളാഴ്ചയായിരുന്നു അപകടം.
വീടിന് സമീപത്തു നിന്നും കളിക്കുന്നതിനിടെ സൈക്കിളിൽ നിന്ന് വീഴുകയായിരുന്നു. ഗുരുതരമായി പറിക്കേറ്റ റിസ്വാൻ തലശ്ശേരിയിലെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ആരോഗ്യ സ്ഥിതി മോശം ആയതിനെ തുടർന്ന് ഇവിടെ നിന്നും മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെ വഴി മദ്ധ്യെയാണ് മരിച്ചത്.

ഉപ്പ: പുനത്തിൽ സെമീർ
ഉമ്മ: ഫാത്തിമ സഹ്‌റ
സഹോദരി: നൂറ