നാദാപുരം പാറക്കടവിൽ വിദ്യാർത്ഥിനിക്ക് നേരെ പാഞ്ഞടുത്ത് തെരുവ് നായ; കുട്ടി കടിയേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
നാദാപുരം: പാറക്കടവിൽ തെരുവ് നായയുടെ അക്രമണത്തിൽ നിന്നും വിദ്യാർത്ഥിനി രക്ഷപെട്ടത് തലനാരിഴക്ക്. വേവം നൂറുൽ ഇസ്‌ലാം 2 ക്ളാസ് വിദ്യാർത്ഥിനി അബ്ദ്യ ബത്തൂൻ ആണ് നായയുടെ കടിയേൽക്കാതെ രക്ഷപ്പെട്ടത്. ഇന്ന് രാവിലെ 8.45 ഓടെയായിരുന്നു സംഭവം.
മദ്രസ വിട്ട് വീട്ടിലേക്ക് വരികയായിരുന്നു അബ്ദ്യ. ഇതിനിടെയാണ് നായ പാഞ്ഞടുത്തത്. ഇത് വഴി വന്ന ഒരു സ്കൂൾ ബസ് ഡ്രൈവർ അബ്ദ്യയെ നായ ഓടിക്കുന്നത് കണ്ട് പെട്ടെന്ന് വണ്ടി നിർത്തി പുറത്തിറങ്ങി. അപ്പോഴേക്കും വീടിന് മുന്നിൽ മുന്നിൽ മകളെ സ്കുളിലേക്ക് പറഞ്ഞയക്കാൻ നിന്ന വിട്ടമ്മ മാവിലാട്ട് അനീഷ കുട്ടിയുടെ രക്ഷയ്ക്കെത്തി. ഇവർ നായയെ ഓടിച്ചു വിട്ടതിനാൽ അബ്ദ്യ കടിയേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.
Description: A stray dog ran towards a student at Nadapuram Parakkadu; The child escaped without being bitten