അഴിയൂരിൽ ഒമ്പത് വയസുകാരന് നേരെ തെരുവ് നായയുടെ ആക്രമം; മുഖത്തും ചെവിക്കും ഗുരുതര പരിക്കേറ്റ കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ
അഴിയൂർ : അഴിയൂരിൽ ഒമ്പത് വയസുകാരനെ തെരുവ് നായ ആക്രമിച്ചു. ആസ്യ റോഡിൽ സുബൈദ മൻസിലിൽ സുമയ്യയുടേയും ഫൈസലിന്റേയും മകൻ ഫിലറിനാണ് നായയുടെ കടിയേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം.
രാത്രി വീട്ടുകാർക്കൊപ്പം സമീപത്തെ കല്യാണ വീട്ടിലേക്ക് പോയതായിരുന്നു. കല്യാണ വീടിന് പുറത്ത് വച്ച് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമിക്കുകയായിരുന്നു. തത്സമയം അവിടെയുണ്ടായിരുന്ന നാട്ടുകാർ നായയെ അടിച്ചോടിച്ചു. കുട്ടിയുടെ മുഖത്തും ചെവിക്കുമാണ് ഗുരുതര പരിക്കേറ്റത്.

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കിയതായി വാർഡ് മെമ്പർ വടകര ഡോട് ന്യൂസിനോട് പറഞ്ഞു. ചെവിക്ക് പരിക്ക് ഗുരുതരമാണ്. അതിനാൽ തുന്നിച്ചേർക്കുന്ന കാര്യത്തിൽ ഡോക്ടർ വ്യക്തമായ മറുപടി കുടുംബത്തിന് നൽകിയിട്ടില്ലെന്നും മെമ്പർ പറഞ്ഞു.
Description: A stray dog attacked a nine-year-old boy in Azhiyur