വൈറലായി 90 കാരി മറിയംചേച്ചിയുടെ ലളിത ഗാനം; വര്‍ണാഭമായി ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് കുടുംബശ്രീ-ബാലസഭ കലോത്സവം


ചക്കിട്ടപാറ: തൊണ്ണൂറുകളിലും ആവേശം ഒട്ടും ചോരാതെ പാടി തിമര്‍ക്കുകയാണ് ചക്കിട്ടപ്പാറയിലെ മറിയംചേച്ചി. ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് കുടുംബശ്രീ -ബാലസഭ കലോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിലാണ് 90ന്റെ തളര്‍ച്ചകളൊന്നുമില്ലാതെ കൊച്ചുകുട്ടികളെപ്പോലെ കൈയ്യില്‍ താളം പിടിച്ച് മറിയംചേച്ചി മതിമറന്ന് പാടിയത്.

കണ്ടു നിന്നവരെല്ലാം ആവേശത്തോടെ കൈയ്യടിച്ചു. തൊണ്ണൂറിലും കാണികളെ കൈയ്യിലെടുത്ത് പാടി തിമര്‍ത്ത മറിയം ചേച്ചി നിമിഷ നേരംകൊണ്ടാണ് വൈറലായത്.

ചക്കിട്ടപ്പാറയില്‍ അഞ്ചാം വാര്‍ഡില്‍ നടന്ന കുടുംബശ്രീ ബാലസഭ കലോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പ്പേഴ്‌സണ്‍ ബിന്ദു വത്സന്‍ അധ്യക്ഷത വഹിച്ചു.

ആലീസ് ടീച്ചര്‍, രാജേഷ് തറവട്ടത്ത്, കെ.കെ രാജന്‍, പി.സി സുരാജന്‍, സി.ഡി.എസ് ചെയര്‍പ്പേഴ്‌സണ്‍ ശോഭ പട്ടാണികുന്നുമ്മല്‍, നാരായണന്‍ നായര്‍, ജയേഷ് മുതുകാട്, എ.ജി രാജന്‍, വി.വി കുഞ്ഞിക്കണ്ണന്‍, ബിജു ചെറുവത്തൂര്‍, ഷീന പുരുഷു എന്നിവര്‍ സംസാരിച്ചു.

ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലിനു വാര്‍ഡ് സമിതിയുടെ ഉപഹാരം നല്‍കി ആദരിച്ചു.

വീഡിയോ കാണാം

summary: a song by 90-year-old Mariyam has gone viral in chakkittappara