ഒഞ്ചിയത്തുകാരുടെ യാത്രാക്ലേശത്തിന് പരിഹാരമാകുന്നു; കെഎസ്ആർടിസിക്ക് പിന്നാലെ കണ്ണൂക്കരയിൽ നിന്ന് വില്യാപ്പള്ളി വഴി വടകരയിലേക്ക് സ്വകാര്യ ബസ് സർവീസ് ആരംഭിച്ചു


ഒഞ്ചിയം: നീണ്ട ഇടവേളയ്ക്കു ശേഷം കണ്ണൂക്കര ടൗണിൽ നിന്ന് ഒഞ്ചിയം- വെള്ളികുളങ്ങര- വില്യാപ്പള്ളി വഴി വടകരയിലേക്ക് സ്വകാര്യ ബസ് സർവീസ് ആരംഭിച്ചു. ഏതാനും മാസങ്ങൾക്ക് മുൻപ് ഈ റൂട്ടിൽ കെഎസ്ആർടിസി ബസ് സർവീസ് ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്വകാര്യബസ്സം സർവീസ് ആരംഭിച്ചിരിക്കുന്നത്.

കണ്ണൂക്കരയിൽ നിന്ന് ഒഞ്ചിയം വെള്ളികുളങ്ങര ഓർക്കാട്ടേരി എന്നിവിടങ്ങളിലേക്ക് ആളുകൾ ജീപ്പ് സർവീസും ഓട്ടോറിക്ഷയുമായിരുന്നു ആശ്രയിച്ചിരുന്നത്. ബസ് സർവീസ് ആരംഭിച്ചതോടെ സാധാരണ ജനങ്ങൾക്ക് ഇത് ആശ്വാസകരമാകും. കണ്ണൂക്കര ടൗണിൽ നിന്ന് രാവിലെ ഏഴു മണിയോടുകൂടിയാണ് ബസ് ആദ്യ സർവീസ് ആരംഭിച്ചത്. വൈകിട്ട് 7. 20നാണ് അവസാന ട്രിപ്പ്.