തൃശ്ശൂർ വാൽപ്പാറയിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ആറുവയസ്സുകാരിക്ക് ഭാരുണാന്ത്യം; അമ്മയുടെ മുമ്പിൽ വെച്ചായിരുന്നു പുലിയുടെ ആക്രമണം
തൃശ്ശൂർ: തൃശൂർ വാല്‍പ്പാറയ്ക്ക് സമീപം പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം. വാൽപ്പാറ ഉഴേമല എസ്റ്റേറ്റിലായിരുന്നു സംഭവം. ജാര്‍ഖണ്ഡ് സ്വദേശികളുടെ കുട്ടിയെ അമ്മയുടെ കണ്‍മുന്നില്‍ വെച്ചാണ് പുള്ളിപ്പുലി ആക്രമിച്ചത്.
അതുല്‍ അന്‍സാരി ഭാര്യയും മൂന്ന് കുട്ടികളുമായി വാല്‍പ്പാറയ്ക്ക് സമീപമുള്ള ഇഴേമല എസ്റ്റേറ്റില്‍ ജോലിക്ക് വന്നതാണ്. അതുല്‍ അന്‍സാരിയും ഭാര്യയും ആറ് വയസ്സുള്ള കുഞ്ഞ് അപ്‌സര ഖാത്തൂനും തേയിലത്തോട്ടത്തില്‍ നില്‍ക്കുമ്പോഴായിരുന്നു പുലിയുടെ ആക്രമണം.
പുള്ളിപ്പുലി കുട്ടിയെ കടിച്ച് വലിച്ചിഴച്ച് കൊണ്ടുപോയി. പൊലീസും വനംവകുപ്പും സ്ഥലത്തെത്തി കുട്ടിയെ വാല്‍പ്പാറ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
Summary: A six-year-old girl died after being attacked by a leopard in Thrissur’s Valpara. The tiger attacked in front of the mother