‘സെെക്കളിപ്പോ വേണ്ട, ഇവാന്റെ ചികിത്സ നടക്കട്ടേ’ കുഞ്ഞിളം കെെകളിൽ നന്മയുമായി കുറ്റ്യാടിയിലെ ആറുവയസുകാരൻ; സമ്പാദ്യകുടുക്ക ഇവാന്റെ ചികിത്സാ ഫണ്ടിലേക്ക് കെെമാറി
പേരാമ്പ്ര: പാലേരിയിലെ കുഞ്ഞു ഇവാനെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ നാടും നാട്ടുകാരും കെെമെയ് മറന്നു പ്രയത്നിക്കുകയാണ്. 18 കോടി രൂപയോളം വേണം ചികിത്സയ്ക്ക്. കുഞ്ഞുമനസിലും നന്മയുടെ കരങ്ങളുയർന്നപ്പോൾ ഇവാന്റെ ചികിത്സാ ധനസഹായത്തിന് മധുരമേറി. ആറുവയസുകാരനായ അബാൻ മുഹമ്മദാണ് കാരുണ്യത്തിന്റെ സ്പർശവുമായെത്തിയത്.
മറിച്ചൊന്നും ആലോചിക്കാതെ ഒരുവർഷക്കാലമായി താൻ സ്വരുക്കൂട്ടിയ സമ്പാദ്യക്കുടുക്കയിലെ മുഴുവൻ തുകയും ഇവാൻ ചികിത്സാ ഫണ്ടിലേക്ക് അബാൻ മുഹമ്മദ് കെെമാറുകയായിരുന്നു. മകന്റെ തീരുമാനത്തിനൊപ്പം മാതാപിതാക്കളും കൂടെനിന്നു. സെെക്കിൾ വാങ്ങാനായി സ്വരൂക്കിട്ടവെച്ച തുകയാണ് ഇവാന്റെ ചികിത്സയ്ക്കായി നൽകിയത്.
നന്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ.ബഷീറിന് സമ്പാദ്യ കുടുക്ക കെെമാറി. ഉബൈദ് വാഴയിൽ, കിണറ്റും കണ്ടി അമ്മദ്, ജമാൽ കണ്ണോത്ത്, വി.പി.ആരിഫ്, സമീർ പൂവ്വത്തിങ്കൽ, സി.കെ.ഹമീദ്, വി.പി.എം.ചന്ദ്രൻ, കെ.ജസീൽ എന്നിവർ പങ്കെടുത്തു.
ട്രസ്റ്റ് അംഗവും കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനുമായ കെ.ജസീലിൻ്റെയും മുബശ്ശിറയുടെയും മകനാണ്. കുറ്റ്യാടി എം.ഐ.യു.പി സ്കൂളിലെ രണ്ടാംക്ലാസ് വിദ്യാർത്ഥിയാണ്.
ചിത്രം1: നന്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ.ബഷീറിന് അബാൻ മുഹമ്മദ് സമ്പാദ്യ കുടുക്ക കെെമാറുന്നു,
ചിത്രം 2: അബാൻ മുഹമ്മദ്
Summary: A six-year-old boy from Kuttyadi handed over Sampadyakudukuka for Ivan’s treatment