കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങിതാഴ്ന്നു; ചേളന്നൂർ സ്വദേശിയായ പതിനേഴുകാരൻ കുളത്തിൽ മുങ്ങിമരിച്ചു


ചേളന്നൂർ: കൂട്ടുകാരുമൊത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. ചേളന്നൂർ കണ്ണങ്കര പടിഞ്ഞാറയിൽ മീത്തൽ സലീമിന്റെ മകൻ മുഹമ്മദ് നിഹാലാണ് (17) മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം ആറുമണിയോടെ നരിക്കുനി മൂർഖൻകുണ്ട് കുളത്തിലാണ് സംഭവം.

പത്തിലധികം വരുന്ന സഹപാഠികളൊപ്പം മൂർഖൻകുണ്ട് കുളത്തിൽ കുളിക്കാനെത്തിയതായിരുന്നു നിഹാൽ. കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങി താഴുകയായിരുന്നു. എല്ലാവരും വെള്ളത്തിൽ നിന്ന് കയറിയ ശേഷമാണ് നിഹാലിനെ കാണാതായത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ തെരച്ചിൽ നടത്തി. നിഹാലിനെ വെള്ളത്തിൽ നിന്നും കണ്ടെത്തി ഉടനെ തന്നെ എളേറ്റിലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഉമ്മ: റൈഹാന. സഹോദരങ്ങൾ: നാജിയ, സുഹൈൽ. കാരുകുളങ്ങര ബദ് രിയ്യയിലെ വിദ്യാർഥിയാണ്.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ.തുടർ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനിൽക്കും.

Summary:

A seventeen-year-old native of Chelanur drowned in the pond