സി.പി.ഐ.എം ജില്ലാ സമ്മേളനം; ചിന്തിപ്പിച്ച് വടകര സാംസ്‌കാരിക ചത്വരത്തിലെ ‘ദേശം സംസ്കാരം’ സെമിനാര്‍ അവതരണം
വടകര: 29, 30, 31 തീയതികളിൽ വടകരയിൽ നടക്കുന്ന സി.പി.ഐ.എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ‘ദേശം സംസ്കാരം’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. നഗരസഭ സാംസ്കാരിക ചത്വരത്തിൽ വൈകുന്നേരം ആറ് മണിക്ക് അരംഭിച്ച പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു.
ഡോ. പി പവിത്രൻ പ്രബന്ധാവതരണം നടത്തി. പി.രജനി മോഡറേറ്ററായി. കെ.സി പവിത്രൻ, എം.എം സജിന എന്നിവർ സംസാരിച്ചു. തുടര്‍ന്ന് സംഗീതിക ഒഞ്ചിയം അവതരിപ്പിച്ച ‘സർഗ സംഗീതം’ അരങ്ങേറി.
നാളെ ‘കോർപ്പറേറ്റ് ഹിന്ദുത്വ കൂട്ടുകെട്ടും ഇന്ത്യൻ ഫെഡറലിസവും’ എന്ന വിഷയത്തിൽ ദേശീയ സെമിനാർ നടക്കും. വൈകീട്ട് അഞ്ച് മണിക്ക് നഗരസഭ സാംസ്കാരിക ചത്വരത്തിൽ പ്രൊഫ.പ്രഭാത് പട്നായിക് ഉദ്ഘാടനം ചെയ്യും. ഡോ.തോമസ് ഐസക്, സംസ്ഥാന പ്ലാനിങ് ബോർഡ് അംഗം ഡോ.കെ രവിരാമൻ, ഗോപകുമാർ മുകുന്ദൻ എന്നിവർ സംസാരിക്കും.
ചടങ്ങില്‍ കെ.ടി കുഞ്ഞിക്കണ്ണൻ എഴുതിയ ‘ഹിന്ദുത്വ ഫാസിസത്തിൻ്റെ പ്രത്യയശാസ്ത്രം’ എന്ന പുസ്തകം ഡോ. തോമസ് ഐസക് പ്രകാശനം ചെയ്യും. ഡോ.രവി രാമൻ പുസ്തകം ഏറ്റുവാങ്ങും.
Description: A seminar was organized on the topic of ‘Country Culture’ in connection with the CPIM District Conference