കോഴിക്കോട് ചെറുവണ്ണൂരില്‍ സ്‌കൂള്‍ വാനില്‍ നിന്നിറങ്ങിയ രണ്ടാം ക്ലാസുകാരി അതേ വാഹനമിടിച്ച് മരിച്ചു


ചെറുവണ്ണൂര്‍: കുണ്ടായിത്തോട് സ്‌കൂള്‍ വാനില്‍ നിന്നിറങ്ങിയ രണ്ടാംക്ലാസുകാരി അതേ വാഹനമിടിച്ച് മരിച്ചു. ചെറുവണ്ണൂര്‍ വെസ്റ്റ് എ.എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥിനിയായ നല്ലളം സ്വദേശി സന്‍ഹ മറിയം ആണ് മരിച്ചത്. എട്ടുവയസായിരുന്നു.

കുട്ടിയെ വീടിന് സമീപം ഇറക്കിയ ശേഷം വാഹനം പിന്നോട്ട് എടുക്കുമ്പോഴായിരുന്നു അപകടം. കുട്ടിയുടെ ദേഹത്തുകൂടി വാന്‍ കയറിയിറങ്ങിയതായാണ് വിവരം. കുട്ടി സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു.

Summary: A second-grade girl who got out of a school van in Cheruvannur, Kozhikode, was hit by the same vehicle and died.