ചങ്ങരോത്ത് മുതുവണ്ണാച്ചയില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ കത്തിച്ച നിലയില്‍


പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിലെ മുതുവണ്ണാച്ചയില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ കത്തിച്ചു. മുതുവണ്ണാച്ച മേലേടത്ത് ഷാമിലിന്റെ സ്‌കൂട്ടറാണ് ശനിയാഴ്ച രാവിലെ കത്തിയനിലയില്‍ കണ്ടത്.

വെള്ളിയാഴ്ച രാത്രി മുതുവണ്ണാച്ച കൂനിയോട് റോഡില്‍ അങ്കണവാടിക്കുസമീപം നിര്‍ത്തിയിട്ടതായിരുന്നു. രാവിലെ ജോലിക്കുപോകാനായി സ്‌കൂട്ടറെടുക്കാനെത്തിയപ്പോള്‍ കാണാനില്ലായിരുന്നു. തിരച്ചില്‍ നടത്തിയപ്പോള്‍ നൂറുമീറ്റര്‍ അകലെ വണ്ടി കത്തിയനിലയില്‍ കണ്ടെത്തി.

പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

summary: a scooter parked at Muthuvannacha in Chagaroth panchayath was burnt