ആവേശോജ്വല സ്വീകരണം; സി പി എം നാദാപുരം ഏരിയ കാൽനട പ്രചരണ ജാഥ തുടങ്ങി
നാദാപുരം: സിപിഎം നാദാപുരം ഏരിയ സെക്രട്ടറി എ മോഹൻദാസ് നയിക്കുന്ന ഏരിയ കാൽ നട പ്രചരണ ജാഥയ്ക്ക് വിലങ്ങാട് തുടക്കമായി. സിപിഎം ജില്ല സെക്രട്ടറി എം മെഹബൂബ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര അവഗണയ്ക്കും, വിദ്യാഭ്യാസ രംഗത്തെ കാവിവെൽക്കരണത്തിനുമെതിരെ ഫിബ്രുവരി 25 ന് നടക്കുന്ന ആദായ നികുതി ഓഫീസ് മാർച്ചിൻ്റെ പ്രചരണാർത്ഥമാണ് ജാഥ സംഘടിപ്പിച്ചത്.
ജാഥ ലീഡർ എ മോഹൻദാസിന് എം മെഹബൂബ് ചെമ്പതാക കൈമാറി. വി പി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായി. ജാഥ ലീഡർ എ മോഹൻ ദാസ് , ജില്ല കമ്മിറ്റി അംഗങ്ങളായ പി പി ചാത്തു, കൂടത്താം കണ്ടി സുരേഷ്, ജാഥ ഉപലീഡർ സി എച്ച് മോഹനൻ, പൈലറ്റ് ടി പ്രദീപ് കുമാർ, മാനേജർ ടി അനിൽകുമാർ ,കെ ശ്യാമള എന്നിവർ സംസാരിച്ചു.

എല്ലാ കേന്ദ്രങ്ങളിലും ആവേശോജ്വല സ്വീകരണമാണ് ജാഥയ്ക്ക് ലഭിച്ചത്. ഇന്ന് പുതുക്കയത്ത് നിന്നുമാണ് ജാഥ ആരംഭിച്ചത്. ജാഥ വൈകീട്ട് 7 മണിയോടെ അരൂരിൽ സമാപിക്കും.