നാടിന്റെ സാമൂഹിക-സാംസ്‌കാരിക രംഗത്ത് പങ്കു വഹിക്കാന്‍ റെസ്ഡന്‍ഷ്യല്‍ അസോസിയേഷന്‍ രൂപീകരിച്ച് വാളൂര്‍ നടുക്കണ്ടി പാറയിലെ പ്രാദേശിക കൂട്ടായ്മ


വാളൂര്‍: പ്രദേശത്തെ നാട്ടുകാരുടെ കൂട്ടായ്മയില്‍ വാളൂര്‍ നടുക്കണ്ടി പാറയില്‍ റെസ്ഡന്‍ഷ്യല്‍ അസോസിയേഷന്‍ രൂപീകരിച്ചു. നൊച്ചാട് ഗ്രാമ പഞ്ചായത്ത് അംഗം ടി.വി ഷിനി ഉദ്ഘടനം ചെയ്തു.

നാടിന്റെ സാമൂഹിക, സാംസ്‌കാരിക സേവന രംഗത്തു പങ്കു വഹിക്കാനും അതോടൊപ്പം തന്നെ കലാ കായിക രംഗത്തു പ്രതിഭകളെ വളര്‍ത്തി കൊണ്ടുവരാനും, സാമൂഹ്യ വിപത്തിന് എതിരെ ഒറ്റകെട്ടായി നീങ്ങാനും ഈ സംഘടനയ്ക്കു കഴിയട്ടെ എന്ന് മെമ്പര്‍ പറഞ്ഞു.

പ്രസിഡന്റായി പി.കെ ഗംഗാധരനെയും സെക്രട്ടറിയായി കെ.ടി വിശ്വനേയും തെരഞ്ഞെടുത്തു. മറ്റ് അംഗങ്ങള്‍ വൈ: പ്രസിഡന്റുമാര്‍ എം.ടി ബാബു, എം.റജി, ജോയിന്റ് സെക്രട്ടറിമാര്‍ ഇ.കെ സുരേഷ്, പി.സുനീഷ്, ട്രഷറര്‍ എം.ടി മുഹമ്മദ്. ചടങ്ങില്‍ പി.സുനീഷ് നന്ദി പറഞ്ഞു.

summary: a residence association was formed at Valur Nadukkandi para