മുക്കത്ത് വീട്ടുമുറ്റത്തെ കോഴിക്കൂട്ടില്‍ പെരുമ്പാമ്പ്; രണ്ട് കോഴികളെ വിഴുങ്ങി


മുക്കം: മുക്കത്ത് വീട്ടുമുറ്റത്തെ കോഴിക്കൂട്ടില്‍ നിന്നും പെരുമ്പാമ്പിനെ പിടികൂടി. കാഞ്ഞിരമൊഴി സ്വദേശി വിശ്വനാഥന്റെ വീട്ടിലെ കോഴിക്കൂട്ടില്‍ നിന്നാണ് പാമ്പിനെ പിടികൂടിയത്.

രണ്ട് കോഴികളെ വിഴുങ്ങിയ പാമ്പ്പുറത്ത് കടക്കാന്‍ കഴിയാതെ കൂട്ടില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.

രാവിലെ കോഴിയെ തുറന്നു വിടാന്‍ ഗൃഹനാഥന്‍ എത്തിയപ്പോഴാണ് കൂട്ടില്‍ പാമ്പിനെ കണ്ടത്. വീട്ടുകാര്‍ വനംവകുപ്പിന്റെ റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനെ അറിയിച്ചതിനെ തുടര്‍ന്ന് റെസ്‌പോണ്‍സ് ടീം അംഗമായ കരീം മുക്കം എത്തി പാമ്പിനെ പിടികൂടി.

പാമ്പിനെ താമരശ്ശേരി റെയിഞ്ച് ഓഫീസില്‍ എത്തിച്ചതിനുശേഷം വനത്തില്‍ തുറന്നു വിടും.

summary: a python was caught from the chicken coop in mukkam