താമരശ്ശേരിയിൽ സ്വകാര്യ ബസ് സ്‌ക്കൂട്ടറിലിടിച്ച് അപകടം; സ്കൂട്ടർ യാത്രക്കാരന്‍ മരിച്ചു
താമരശ്ശേരി: എകരൂലില്‍ ബസിടിച്ച് സ്‌ക്കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. താമരശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനായ കരുമല കുനിയില്‍ എന്‍.വി ബിജുവാണ് (48) മരിച്ചത്. ഇന്നലെ വൈകീട്ട് ആറു മണിയോടെയായിരുന്നു അപകടം.
കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ബിജു സഞ്ചരിച്ച സ്‌ക്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബിജുവിനെ ബാലുശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
മുമ്പ് പ്രവാസിയായിരുന്ന ബിജു ഇപ്പോൾ താമരശ്ശേരിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ സെക്യുരിറ്റി ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: പരേതനായ ബാലന്‍. മാതാവ്: പരേതയായ ലീല. ഭാര്യ: ഷിജി. മക്കള്‍: ദൃശ്യ, ദിയ. സഹോദരി: ബീന (പട്ടര്‍പാലം).
Summary: A private bus collided with a scooter in Thamarassery; The scooter passenger died