ആന എഴുന്നള്ളിപ്പില്‍ ചട്ടലംഘനമുണ്ടായി; ഗുരുവായൂര്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശം, മണക്കുളങ്ങര ക്ഷേത്രത്തില്‍ ആന ഇടഞ്ഞ സംഭവത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു


കൊയിലാണ്ടി: മണക്കുളങ്ങര ക്ഷേത്രത്തില്‍ ആന ഇടഞ്ഞ സംഭവത്തില്‍ ആന എഴുന്നള്ളിപ്പില്‍ ചട്ടലംഘനമുണ്ടായെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. നാട്ടാന പരിപാലന ചട്ടം ലംഘിച്ചുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. സോഷ്യല്‍ ഫോറസ്ട്രി കണ്‍സര്‍വേറ്റര്‍ കീര്‍ത്തി ആര്‍, വനംവകുപ്പും ചേര്‍ന്ന് റിപ്പോര്‍ട്ട് മന്ത്രിയ്ക്ക് സമര്‍പ്പിച്ചു.

വേണ്ട നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് കണ്‍സര്‍വേറ്റര്‍ വ്യക്തമാക്കി. സംഭവത്തില്‍ കോടതി ഇടപെട്ടു. ഗുരുവായൂര്‍ ദേവസ്വത്തിനോടും വനം മന്ത്രിയോടും വിശദീകരണം നേടി ഹൈക്കോടി. ഗുരുവായൂര്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. ആനയുടെ ഭക്ഷണം, യാത്ര എന്നിവ സംബന്ധിച്ച രേഖകള്‍ ഹാജരാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്ര ദൂരത്തേയ്ക്ക് ആനയെ കൊണ്ടുപോയത് എന്തിനെന്നും കോടതി ആരാഞ്ഞു.

സംഭവത്തെ തുടര്‍ന്ന് സോഷ്യല്‍ ഫോറസ്ട്രി കണ്‍സര്‍വേറ്റര്‍ കീര്‍ത്തി ആര്‍ രാവിലെ സ്ഥലം സന്ദര്‍ശിച്ചിരുന്നു. ഇന്ന് 11 മണിക്ക് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും വൈകീട്ടോടെ അന്തിമ റിപ്പോര്‍ട്ടും സമര്‍പ്പിക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

Description: A preliminary report was submitted on the incident of the elephant falling into the Manakulangara temple