കുട്ടികള്‍ക്കായൊരു മൈതാനം; കല്ലോട് ഗവ.എല്‍.പി സ്‌കൂളിനായി കളിസ്ഥലമൊരുക്കാനിറങ്ങി കൂത്താളിയിലെ തൊഴിലുറപ്പ് തൊഴിലാളികള്‍
കൂത്താളി: കല്ലോട് ഗവ.എല്‍.പി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായ് കളിസ്ഥലം ഒരുക്കുന്നതിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് തുടക്കമായി. കൂത്താളി ഗ്രാമ പഞ്ചായത്തിലെ 11 വാര്‍ഡായ പൈതോത്തെ തൊഴിലുറപ്പ് തൊഴിലാളികളാണ് കളിസ്ഥലം ഒരുക്കുന്നത്.
മഹാത്മാ ഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ മിഷന്‍ 941 ഉള്‍പ്പയെടുത്തി ഒരു ‘പഞ്ചായത്തില്‍ ഒരു കളിസ്ഥലം’ എന്ന തരത്തില്‍ 15 ലക്ഷം രൂപയ്ക്ക് ആണ് കളിസ്ഥലം നിര്‍മ്മിക്കുന്നത്. നിര്‍മ്മാണപ്രവര്‍ത്തി കൂത്താളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബിന്ദു നിര്‍വഹിച്ചു.
പിടിഎ പ്രസിഡന്റ് ജയകൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.എം രാഘവന്‍, മണി, കെ.സി സോമന്‍, തൊഴിലുറപ്പ് പദ്ധതി ജീവനക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, പി.ടിഎ പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. സ്‌കൂള്‍ പ്രധാനാധ്യാപിക രതി സ്വാഗതം പറഞ്ഞു.
ശേഷം വാര്‍ഡിലെ നൈപുണ്യ കുടുംബശ്രീ പ്രവര്‍ത്തകര്‍ ചേര്‍ന്ന് സ്‌കൂളും പരിസരവും ശുചീകരിച്ചു.