സ്കൂൾ വിട്ട് വീട്ടിലെത്താൻ വൈകിയത് വീട്ടുകാർ ചോദ്യം ചെയ്തു; കോഴിക്കോട് ആത്മഹത്യക്ക് ശ്രമിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിനി ചികിത്സയിലിരിക്കെ മരിച്ചു
കോഴിക്കോട്: ആത്മഹത്യക്ക് ശ്രമിച്ച് തുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർത്ഥിനി മരിച്ചു. കോഴിക്കോട് വാപ്പോളി താഴം സ്വദേശി റിൻഷ പർവാൻ (17) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്.
ജനുവരി 15 നാണ് പ്ലസ് വണ്‍ വിദ്യാർത്ഥിനിയായ റിൻഷ പർവാൻ വീട്ടില്‍ ആത്മഹത്യക്ക് ശ്രമിച്ചത്. സ്കൂള്‍ വിട്ട് വീട്ടിലെത്താൻ വൈകിയത് വീട്ടുകാർ ചോദിച്ചതില്‍ മനംനൊന്താണ് പെണ്‍കുട്ടി ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. കോഴിക്കോട് ജെഡിടി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒന്നാംവര്‍ഷ പ്ലസ് ടു വിദ്യാർത്ഥിയാണ് റിന്‍ഷ പര്‍വാന്‍.
Summary: The family questioned why he came home late after school; A plus two student who tried to commit suicide in Kozhikode died while undergoing treatment