നാട്ടുകാർക്കിനി സുഖയാത്ര; വേളം പഞ്ചായത്തിലെ എരമംകണ്ടി – പുളിയുള്ളതിൽ റോഡ് നാടിന് സമർപ്പിച്ചു


വേളം: വേളം ഗ്രാമ പഞ്ചായത്ത് 13-ാം വാർഡിലെ എരമം കണ്ടി പുളിയുള്ളതിൽ റോഡ് ഉദ്ഘാടനം ചെയ്തു. വേളം ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നിർമ്മിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ് നെയിമ കുളമുള്ളതിൽ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.

വാർഡ് മെമ്പർ ബീന കോട്ടേമ്മൽ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസസ്ഥിരം സമിതി ചെയർപേഴസൻ സുമമലയിൽ, പി.വി. രവീന്ദ്രൻ, എൻ.പി.ശശി, ഷാനിദ് കച്ചേരിക്കണ്ടി എന്നിവർ സംസാരിച്ചു തങ്ങളുടെ നാടിൻ്റെ ചിരകാല അഭിലാഷം യഥാർത്ഥ്യമായതിൻ്റെ സന്തോഷത്തിലാണ് നാട്ടുകാർ.

Summary: A pleasant journey for the locals; Eramamkandi- Puliyullathil road in Velam Panchayat dedicated to the nation