വടകര താഴെ അങ്ങാടി പ്രദേശത്ത് കായിക പരിശീലനതിനായി കളിസ്ഥലം വേണം; നഗരസഭയ്ക്ക് കത്തുകളയച്ച് എംയുഎം വിഎച്ച്എസ്ഇ സ്കൂളിലെ എൻഎസ്എസ് വളണ്ടിയർമാർ


വടകര: ലോക തപാൽ ദിനത്തിൽ കളിസ്ഥലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് നഗരസഭയ്ക്ക് കത്തുകൾ അയച്ച് എംയുഎം വിഎച്ച്എസ്ഇ സ്കൂൾ എൻഎസ്എസ് വളണ്ടിയർമാർ. വടകര താഴെ അങ്ങാടി പ്രദേശത്ത് കായിക പരിശീലനതിനായി കളിസ്ഥലം വേണമെന്നാണു ഇവരുടെ ആവശ്യം. വടകര നഗരസഭയിലെ 9ഓളം വാർഡുകൾ ഉൾപ്പെടുന്ന പ്രദേശമാണ് താഴെ അങ്ങാടി.

25000 ത്തോളം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇവിടെ 3000 ത്തോളം വിദ്യാർത്ഥികളും അതിലേറെ യുവാക്കളും കായിക പരിശീലനത്തിന് മതിയായ സൗകര്യമില്ലാതെ ബുദ്ധിമുട്ടുന്നുണ്ട്. കായിക താരങ്ങളായ വിദ്യാർത്ഥികളും യുവാക്കളും പരിശീലനത്തിന് മറ്റു സ്ഥലങ്ങളെ ആശ്രയിക്കുന്ന അവസ്ഥയാണ്. അതിനാൽ നഗരസഭ മുൻകൈയെടുത് കെ എസ് ആർ ടി സി ഡിപ്പോയ്ക്ക് സമീപമുള്ള മലബാർ മാർക്കറ്റിംഗ് സൊസൈറ്റി ഗ്രൗണ്ട് കളിസ്ഥലമായി പ്രഖ്യാപിക്കണം. അവിടെ മിനി സ്റ്റേഡിയം നിർമ്മിക്കാൻ മുൻകൈയെടുക്കുകയും ചെയ്യണമെന്നും നഗരസഭയോട് എം യൂ എമ്മിലെ എൻ എസ് എസ് വളണ്ടിയർമാർ കത്തിൽ ആവിശ്യപ്പെട്ടത്.